രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 3,961 ആയി. നാല് മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 203 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിലും (1435), ഡെൽഹിയിലുമാണ് (483) ഏറ്റവും കൂടുതൽ രോഗികൾ. കേരളം, ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ഇന്നലെ ഓരോ മരണമുണ്ടായത്.
പനി, മൂക്കടപ്പ്, ദഹന പ്രശ്നങ്ങൾ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ നാലു ദിവസങ്ങളിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ആർട്ടി-പിസിആർ പരിശോധന നടത്തണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ കേസുകളിൽ ഇന്നലെ പകുതിയായി. ഇന്നലെ 35 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 69 ആയിരുന്നു. വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന ഒരാൾ ഇന്നലെ മരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 23 പേർ വൈറസ് ബാധിതരാണെന്ന് കണ്ടെത്തി. 274 ആക്റ്റീവ് കേസുകളുണ്ട്. പുതിയ തരംഗത്തിൽ സംസ്ഥാനത്ത് ഇതുവരെ 1435 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 161പേര് വൈറസ് മുക്തരായി.