ബംഗളൂരുവിൽ ആർ.സി.ബി ടീമിന്റെ വിജയാഘോഷത്തിനിടെ തിക്കും തിരക്കും; 11 പേർക്ക് ദാരുണാന്ത്യം നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

മരിച്ചവരിൽ ഒരു സ്ത്രീയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും അപ്പുറം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ തടിച്ചുകൂടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. പരിക്കേറ്റ് പലരും റോഡരികിൽ വീണു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *