പരിസ്ഥിതി ദിനം ആചരിച്ചു

 

നടവയൽ:നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം ആചരിച്ചു. ഓയിസ്ക ഇൻറർനാഷണൽ നടവയൽ ചാപ്റ്ററും, നടവയൽ സെൻറ്. തോമസ് ഹൈസ്കൂളും കൈകോർത്ത് പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ്, പോസ്റ്റർ രചനാ, കവിത മത്സരം എന്നിവ സംഘടിപ്പിച്ചു.

 

പരിപാടിയിൽ പിടിഎ പ്രസിഡണ്ടും ചാപ്റ്റർ പ്രസിഡണ്ടുമായ ശ്രീ.വിൽസൺ ചേരവേലിൽ അധ്യക്ഷത വഹിക്കുകയും,ഹെഡ്മാസ്റ്റർ ശ്രീ.വർഗീസ് ഇ കെ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ. ജയിംസ് പോൾ, വാർഡ് മെമ്പർ ശ്രീമതി.സന്ധ്യാ ലിഷു, ഓയിസ്ക ചിൽഡ്രൻസ് ഫോറസ്റ്റ് ജില്ലാ കോഡിനേറ്റർ ശ്രീ.പൗലോസ് മാസ്റ്റർ, ശ്രീ ബിജു ആൻഡ്രൂസ്,ശ്രീ.ഷിജു,

സി.ആൻസി, ശ്രീമതി. റ്റെജി ടീച്ചർ എന്നിവർ സംസാരിക്കുകയും ചെയ്തു. വിവിധ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ, ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.ഓയിസ്ക നടവയൽ ചാപ്റ്ററിന്റെ, പരിസ്ഥിതിക പ്രവർത്തനങ്ങളെ സ്കൂൾ വികസനസമിതി അനുമോദിക്കുകയും ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *