വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം

വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ ബസ് റൂട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്‌നങ്ങളും കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഡിഎം കെ ദേവകിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ വ്യാജ രേഖയില്‍ കണ്‍സഷന്‍ ആനുകൂല്യം കൈപ്പറ്റുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റീസ് അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഇത്തരം കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ കാര്‍ഡ് റദ്ദാക്കാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് എഡിഎം നിര്‍ദ്ദേശം നല്‍കി.

 

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കുമ്പോള്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന്മാനന്തവാടി ജോയിന്റ് ആര്‍ ടി ഒ (ഇന്‍ചാര്‍ജ്) സി.പി ബാബുരാജന്‍ യോഗത്തില്‍അറിയിച്ചു. കണ്‍സഷനായി കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കാത്ത സാഹചര്യം പരിശോധിച്ച് ആവശാനുസരണം അധിക റൂട്ട് അനുവദിച്ച് പാസുകള്‍ വര്‍ധിപ്പിക്കാനും ഇന്റേണ്‍ഷിപ്പ്, ട്രെയിനിങ്ങിന് വിദ്യാര്‍ഥികളെ ബസ് കണ്‍സഷന് പരിഗണിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ആര്‍ സുമേഷ്, സബ് ഇന്‍സ്പെക്ടര്‍ എ.പി മോഹനന്‍, സുല്‍ത്താന്‍ ബത്തേരി ജോയിന്റ് ആര്‍.ടി.ഒ കെ ആര്‍ ജയദേവന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പി പി രഞ്ജിത്ത്, കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍ സി കൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റീസ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രധിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *