സുൽത്താൻബത്തേരി : കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിപ്പറ്റ പനയുള്ളതിൽ വീട്ടിൽ പി. മുഹമ്മദ് (25) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വെച്ച് മുത്തങ്ങ തകരപ്പാടി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് 0.99 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. സബ് ഇൻസ്പെക്ടർ പി പി വിജയൻ സീനിയർ സി പി ഒ പി എച്ച് മുസ്തഫ, സി പി ഒ ഡോണിത്ത് സജി പോലീസ് സംഘത്തിലുണ്ടായിരുന്നവർ.
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
