പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ പരാജയപ്പെടുത്തി യുഎസ് താരം കൊക്കോ ഗോഫ് കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഓപണിൽ ഗോഫിന്റെ ആദ്യത്തെ കിരീടമാണിത്.
ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ യുഎസ് താരം പിന്നീടുള്ള രണ്ടു സെറ്റുകൾ വിജയിച്ചാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയത്. സ്കോർ 7–6 (7–5), 2–6, 4–6. 22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്ലാം സിംഗിൾ വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരമാണ് കൊക്കോ ഗോഫ്