നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

നീലഗിരി: പന്തല്ലൂർ നെല്ലിയാളത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു .പന്തല്ലൂർ ചന്തക്കുന്ന് സ്വദേശി ജോയി(58) യാണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് ആക്രമണം. കാട്ടാന ശല്യം ഉണ്ടാകുന്ന പ്രദേശത്താണ് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചത്. മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

ഇന്ന് വൈകിട്ട് കാട്ടാന റോഡിലിറങ്ങിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ ഓടിക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. എന്നാൽ കാട്ടാന തന്റെ വീടിനടുത്തുള്ള വിവരം ജോയി അറിഞ്ഞിരുന്നില്ല. ഉടൻ കാട്ടാന ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *