സിനിമാ തീയറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക് ; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നും അധിക നിരക്ക് ഈടാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പിവിആര്‍ ഇനോക്‌സ് ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്‌സുകള്‍ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്.ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നിയമം നിലവിലുണ്ട്.സമാന വിഷയത്തില്‍ മദ്രാസ്, തെലങ്കാന ഹൈക്കോടതികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.അയല്‍ സംസ്ഥാനങ്ങള്‍ സിനിമാ ടിക്കറ്റ് നിരക്ക് നിയന്ത്രണം നടപ്പാക്കിയിട്ടുണ്ടെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.കോട്ടയം തിരുവാര്‍പ്പ് സ്വദേശി മനു നായര്‍ ജി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ഫിക്കി – മള്‍ട്ടി പ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, പിവിആര്‍ ഇനോക്‌സ്, സിന്‍ പോളിസ് തുടങ്ങിയവരും എതിര്‍ കക്ഷികളാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *