തിരുവനന്തപുരം: ഹൈസ്കൂള്‍ ക്ലാസുകളുടെ സമയത്തില്‍ അര മണിക്കൂർ വർധന വരുത്തിയുള്ള ക്രമീകരണം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
രാവിലെയും ഉച്ചക്കു ശേഷവുമായി 15 മിനിറ്റ് വീതം വർധിപ്പിക്കുന്നതാണ് ക്രമീകരണം. വെള്ളിയാഴ്ച ഒഴികെ, ദിവസങ്ങളിലാണ് സമയവർധന. ഇതനുസരിച്ചുള്ള വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നല്‍കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്കൂള്‍തലത്തില്‍ ടൈംടേബിളില്‍ വരുത്തേണ്ട ക്രമീകരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ സർക്കുലർ പുറപ്പെടുവിക്കും. ഇതിലുള്ള നിർദേശങ്ങള്‍ക്ക് അനുസൃതമായി ഹൈസ്കൂളുകള്‍ സമയക്രമീകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.