കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ വൻ ബാങ്ക് കവർച്ച ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തീരാങ്കാവിൽ നിന്ന് ഞെട്ടിക്കുന്ന കവർച്ച വാർത്ത പുറത്ത്. ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് 40 ലക്ഷം പണമടങ്ങിയ കറുത്ത നിറത്തിലുള്ള ബാഗ് രാമനാട്ടുകര പന്തീരാങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്ക് തിരിയുന്ന മണക്കടവ് റോഡിലെ അക്ഷയ ഫിനാൻസ് സ്ഥാപനത്തിന് മുന്നിൽ വെച്ച് ഷിബിൻ ലാൽ എന്നയാൾ തട്ടിപ്പറിച്ചു. കവർച്ചയ്ക്ക് ശേഷം ഇയാൾ കറുത്ത ജൂപ്പിറ്റർ സ്കൂട്ടറിൽ രക്ഷപ്പെട്ടു.
ഷിബിൻ ലാലിൻ്റെ ഏകദേശ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. 170 സെൻ്റീമീറ്റർ ഉയരമുള്ള ഇയാൾക്ക് താടിയുണ്ട്. വലത് ചെവിയിൽ കമ്മൽ ധരിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ടി-ഷർട്ടാണ് ധരിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മഞ്ഞ പ്ലാസ്റ്റിക് റെയിൻ കോട്ടും ഹെൽമെറ്റും ധരിച്ചിരുന്നു
കവർച്ചക്കാരനെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു