അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നുവീണു. ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവത്തിന് സമീപമാണ് സംഭവം. 200ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരം. മതിലിലിടിച്ച് വിമാനം തകർന്നു എന്നാണ് പ്രാഥമിക വിവരം. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
ഗുജറാത്തിൽ വിമാനാപകടം: തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം
