ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി : ഇടുക്കി കട്ടപ്പനയിൽ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്. മരിച്ച സീതയുടെ ഭര്‍ത്താവ് ബിനുവിനും കാട്ടാന ആക്രമണത്തില്‍ പരുക്കുണ്ട്. അദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ആണ് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലയിലാണ് കാട്ടാന ആക്രമണം. പ്ലാക്കത്തടം എന്ന ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടാന ശല്യം രൂക്ഷമായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *