നടവയൽ: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നടപ്പിലാക്കുന്ന തനത് പദ്ധതിയായ “എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു” എന്നത് നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽ എത്തിച്ചേരുന്ന മുഴുവൻ വിദ്യാർത്ഥികളും എഴുതുവാനും വായിക്കുവാനും പഠിക്കുവാൻ വേണ്ടി ലളിതമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ പാഠ്യപദ്ധതി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു പൊൻതൂവൽ ആണ് എന്ന് ഉദ്ഘാടനം നിർവഹിച്ച നടവയൽ സെൻറ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ആൻ്റോ വി തോമസ് പറഞ്ഞു.
യോഗത്തിൽ സ്കൂൾ മാനേജർ റവഫാ.ഗർവാസീസ് മറ്റം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വർഗീസ് ഇ കെ, പിടിഎ പ്രസിഡൻറ് ശ്രീ.വിൽസൺ ചേരവേലിൽ ,ശ്രീമതി. ജിൻസി,ബ്ലോക്ക് നമ്പർ ശ്രീമതി. അന്നക്കുട്ടി ഉണ്ണിക്കുന്നേൽ ,സി. ബിന്ദു എന്നിവർ സംസാരിച്ചു.