സുൽത്താൻ ബത്തേരി :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്,KSRTC സുൽത്താൻബത്തേരി ഗ്യാരേജ് ജീവനക്കാരും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം-2025 നവകേരളം കർമ്മ പദ്ധതി ഒരു തൈ നടാം ഒരുകോടി ഒരു വൃക്ഷവത്കരണ ക്യാമ്പയിൻ ഭാഗമായി സുൽത്താൻബത്തേരി KSRTC ഗ്യാരേജ് പരിസരത്തിനകത്ത് സ്ഥാപനവനവൽക്കരണം ശ്രീ എം .ബി .സജീവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് കൽപ്പറ്റ വൃക്ഷ തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു.
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീമതി പ്രജിത രവി അധ്യക്ഷത വഹിച്ചു,സ്വാഗതം ശ്രീമതി രജിത പി .സി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെഎസ്ആർടിസി സുൽത്താൻ ബത്തേരിയും,ആശംസകൾ ആർ. സുരേന്ദ്രൻ മെക്കാനിക്ക് കെഎസ്ആർടിസി സുൽത്താൻബത്തേരി,ശ്രീമതി അംബിക വി എൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുൽത്താൻബത്തേരി,ശ്രീ രാജു ബി പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ,ശ്രീ ശ്രീജിത്ത് പി പി ഗാർഡ് സുൽത്താൻബത്തേരി കെഎസ്ആർടിസി എന്നിവരും,ശ്രീ കെ എസ് വിനോദ് സീനിയർ ക്ലർക്ക് കെഎസ്ആർടിസി സുൽത്താൻബത്തേരി നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ കെഎസ്ആർടിസി ജീവനക്കാരും , വനം വകുപ്പ് ജീവനക്കാരും, യാത്രക്കാരും പങ്കെടുത്തു.