നടവയൽ : നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ 2024 -25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, സംസ്കൃത സ്കോളർഷിപ്പ് ,രാജ്യപുരസ്കാർ അവാർഡ് ,യുഎസ്എസ് വിജയികൾ എന്നിവരെയും എക്സലൻഷിയ വിജയോത്സവം 2025 പരിപാടിയിൽ ആദരിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ വിൽസൺ ചേരവേലിൽ അധ്യക്ഷനായ വിജയോത്സവം പരിപാടി വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.മൻമോഹൻ സി വി (കെഎഎസ്) ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തെളിഞ്ഞു നിൽക്കുന്ന തിരികളായി ജീവിതത്തിൽ ഉന്നത വിജയം നേടുവാൻ എല്ലാ പഠിതാക്കൾക്കും കഴിയട്ടെ എന്ന് വിദ്യാഭ്യാസ ഓഫീസർ ഓർമ്മപ്പെടുത്തി. വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരനും അധ്യാപകനുമായ ശ്രി .റോയ്സൺ പിലാക്കാവ് നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വർഗീസ് ഇ കെ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ.ജയിംസ് പോൾ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി.ജിൻസി ,സ്റ്റാഫ് സെക്രട്ടറി ശ്രീ. ജെൻട്രി പോൾ എന്നിവർ സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ പാഠ്യപാഠ്യേതര മേഖലകളിൽ മികച്ച പ്രകടനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങളും ആദരവും സമ്മാനിച്ചു.