കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ സഹായം അഭ്യര്‍ഥിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ ഫാ. ജോര്‍ജ് പൈനാടത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഷപ്പ് ഹൗസിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് വയറിന് കുത്തിയത്. ഇയാളെ പോലീസ് അറസ്‌ററ് ചെയ്തു,
ധന സഹായമായി 1000 രൂപ നല്‍കിയെങ്കിലും അത് പോരെന്ന് പറഞ്ഞ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് വൈദികനെ കുത്തുകയായിരുന്നു. നേരത്തേ ബിഷപ്പ് ഹൗസില്‍ ജോലി ചെയ്തിരുന്നയാളാണ് പ്രതിയെന്നും അന്നത്തെ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നും പോലീസ് പറയുന്നു