തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ബസപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹങ്ങൾ ഖത്തർ എയർവേയ്സിൻ്റെ വിമാനം ഞായറാഴ്ച രാവിലെ വഴി 8.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.ജൂൺ 9-നാണ് ഇന്ത്യക്കാരായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നെഹ്റൂറുവിൽ താഴെ മറിഞ്ഞത്. 28 അംഗ സംഘം ഖത്തറിൽ നിന്ന് വിനോദസഞ്ചാരത്തിനായി കെനിയിലെത്തിയതായിരുന്നു. നെയ്റോബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് 150 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് അപകടം നടന്നത്
കെനിയ ബസ് അപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഇന്നെത്തും
