സുൽത്താൻ ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 2024-ൽ നടന്ന 4115 സ്ത്രീകൾ പങ്കെടുത്ത ഏറ്റവും വലിയ പരമ്പരാഗത താലപ്പൊലിയായി വേൾഡ് ടൈം റെക്കോർഡിൽ ഇടം നേടിയതിൽ ക്ഷേത്രസമിതി ഭാരവാഹികളെ സുൽത്താൻ ബത്തേരി വികസന സമിതി ഗ്രൂപ്പ് അനുമോദിച്ചു. ക്ഷേത്രസമിതി വാർഷിക ചടങ്ങിൽ വെച്ച് പ്രസിഡണ്ട് കെ.ജി. ഗോപാലപിള്ള, വികസന സമിതി ഭാരവാഹി വിനയകുമാർ അഴിപ്പുറത്തിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. വികസന സമിതി ഗ്രൂപ്പ് അഡ്മിൻ മാരായ ഷിറാസ് സി.വി, പ്രദീപ് ഉഷ, മുസ്തഫ എ .പി, നിസാർ എൻ, ക്ഷേത്രസമിതി സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ, പ്രശാന്ത് മലവയൽ ക്ഷേത്രസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.