ജിയോ സേവനങ്ങൾ മുടങ്ങി കോൾ, ഇന്റർനെറ്റ് സേവനങ്ങളാണ് പ്രവർത്തനരഹിതമായത്

ന്യൂഡൽഹി: റിലയൻസിന് കീഴിലുള്ള ജിയോ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി സ്തംഭിച്ചു. കോൾ, ഇന്റർനെറ്റ്, ജിയോ ഫൈബർ സേവനങ്ങളാണ് ഭാഗികമായും പൂർണമായും പ്രവർത്തനരഹിതമായത്. ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. പല ഉപയോക്താക്കൾക്കും കോളുകൾ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല. ജിയോ നെറ്റ്‌വർക്കുകളിൽ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോൾ ഡ്രോപ്പുകൾ നേരിടുന്നുണ്ടെന്നുമാണ് പരാതി. സംഭവത്തെ തുടർന്ന് സോഷ്യല്‍ മീഡിയകളില്‍ രസകരമായ മീമുകളും നിറയുന്നുണ്ട്.

 

കഴിഞ്ഞ മാസം രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയർടലിന് വ്യാപകമായ നെറ്റ്‌വർക്ക് തടസ്സങ്ങൾ നേരിട്ടിരുന്നു. കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഉപയോക്താക്കളിൽ നിന്നായിരുന്നു പരാതി ഉയരുന്നത്. എക്‌സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്‌വർക്ക് തടസ്സങ്ങൾ ഉപയോക്താക്കൾ വ്യാപകമായി ഉന്നയിച്ചിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *