ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, റെഡ് അലേർട്ടില്ല

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്.

 

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കിമീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളാ തീരത്ത് 4.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. തീരമേഖലയിൽ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 19-ാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *