പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയാക്രമണത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന് (65) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളാണ് ആക്രമണം നടത്തിയത്
പാലക്കാട് കാട്ടാനയാക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു
