നടവയൽ:നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ വായനാവാര ഉദ്ഘാടനവും അന്താരാഷ്ട്ര യോഗദിനവും സമുചിതമായി ആഘോഷിച്ചു. കുട്ടികളിൽ വായന ശീലം വളർത്തുന്നതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി സ്റ്റെല്ലാ മാത്യു നിർവഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ വിൽസൺ ചേരവേലിൽ അധ്യക്ഷ ത വഹിച്ച യോഗത്തിൽ ശ്രീമതി സന്ധ്യ ലിഷു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വർഗീസ് ഇ കെ മാസ്റ്റർ മുഹമ്മദ് അമിൻ ഷാ ശ്രീ സെബാസ്റ്റ്യൻ പി ജെ എന്നിവർ സംസാരിച്ചു. അക്ഷരങ്ങളെ സ്നേഹിക്കുകയും വാക്കുകൾ കൂട്ടിച്ചേർക്കുകയും ഭാഷ നിർമ്മിക്കുകയും അങ്ങനെ ഒരു സംസ്കാരം പണിതയെ തേടുന്നതിന്റെ പ്രസക്തിയെ പറ്റി ശ്രീമതി സ്റ്റെല്ല മാത്യു സംസാരിച്ചു.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പരിശീലന പരിപാടികൾ കണിയാമ്പറ്റ ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ജിതിൻ രാജ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകയായ ശ്രീമതി സതീദേവി, ശ്രീമതി അഖില എന്നിവർ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി.