ബത്തേരി:വായനാവാരത്തിന് മുന്നോടിയായി ഭാരതീയ വിദ്യാഭവൻ വയനാട് കേന്ദ്ര സംഘടിപ്പിച്ച വായനാദിനാഘോഷം അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരിയുമായ ശ്രീമതി കസ്തൂരി ബായ് ടീച്ചർ നിർവഹിച്ചു. വായന പുതിയ അറിവുകളും പുതിയ ലോകവുമാണ് നമുക്ക് സമ്മാനിക്കുന്നത് എല്ലാറ്റിലുമുപരി സ്നേഹത്തിലധിഷ്ടിതമായ മനസ്സിന്റെ ഉടമകളാക്കി നമ്മെ മാറ്റുകയാണ് ഓരോ പുസ്തകവും ചെയ്യുന്നത് എന്നും ടീച്ചർ അഭിപ്രായപ്പെട്ടു വായനാദിനത്തിൽ മാത്രം ഓർക്കേണ്ട ഒന്നല്ല വായന എന്നും അത് എപ്പോഴും നമ്മോടൊപ്പം ഉണ്ടാകേണ്ടതാണ് എന്നും അത് ഓർമ്മപ്പെടുത്തുക മാത്രമാണ് വായനാദിനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു
വിദ്യാഭവൻ പ്രിൻസിപ്പൽ ശ്രീമതി താരാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ വായനാദിന സന്ദേശം നൽകുകയും, വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പൽ ശ്രീമതി രമാഭായ്, ഹെഡ്മ്‌മിസ്ട്രസ്സ് ശ്രീമതി വിധുബാല സ്കൂൾ ലൈബ്രേറിയൻ ശ്രീമതി ഷീജ എന്നിവർ സന്നിഹിതരായിരുന്നു കുമാരി മിത്രാനന്ദനയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിന് കുമാരി എസ്റ്റൽ കെ ഷിബു നന്ദി അർപ്പിച്ചു