ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചു

തിരുവനന്തപുരം: ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സർക്കാർ. 7,000 രൂപ വീതം 26,125 ആശമാർക്കാണ് ഓണറേറിയം ലഭിക്കുക.ആറുമാസത്തെ തുകയാണ് നാഷണൽ ഹെൽത്ത് മിഷൻ ആവശ്യപ്പെട്ടിരുന്നത്.ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള തുകയാണ് നിലവിൽ അനുവദിച്ചത്

 

7000 രൂപ മാനദണ്ഡങ്ങളില്ലാതെ എല്ലാമാസവും നൽകാമെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള ഓണറേറിയം നൽകാനുള്ള തുക മുൻകൂറായി അനുവദിക്കണമെന്ന ആവശ്യം നാഷണൽ ഹെൽത്ത് മിഷൻ ഡയറക്‌ടർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അതിലാണിപ്പോൾ നടപടി. 26125 ആശമാർക്ക് ഓണറേറിയം നൽകാൻ ആവശ്യമായ തുകയായ 54,86,25,000 രൂപയാണ് അനുവദിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *