വെള്ളമുണ്ട:കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം സ്വദേശിയായ മാഫിദുൽ ഹഖി(30)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.ഇയാളിൽ നിന്ന് 52.36 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.തരുവണ കുന്നുമ്മലിൽ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്.വെള്ളമുണ്ട സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ മിനിമോൾ, എ.എസ്.ഐമാരായ സിഡിയ ഐസക്,ഷാജഹാൻ, എസ്.സി.പി.ഒ അനീസ്, സി.പി.ഓമാരായ റയീസ്, വിനീഷ്,വിജിത്, ജാബിർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.