വെള്ളമുണ്ട: കഞ്ചാവുമായി യുവാക്കളെ പിടികൂടി. തരുവണ കല്ലിപ്പാടത്ത് വീട്ടിൽ കെ.ആർ. ശ്യാം കുമാർ[29], കുപ്പാടിത്തറ പുതുശ്ശേരിക്കടവ് ചപ്പാളി വീട്ടിൽ സി. ജിഹാസ് [24] എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇരുവരിൽ നിന്നായി 85.15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മൊതക്കരയിൽ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇവരെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ. മിനിമോൾ, എ.എസ്.ഐ ഷാജഹാൻ, എസ്.സി.പി. ഒ അനസ്, സി.പി.ഒ വിനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
