വീട്ടുകാർക്കൊപ്പം കായലിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ചു

മലപ്പുറം: കുടുംബാംഗങ്ങളുമൊത്ത് വീടിന് സമീപത്തെ കായലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥിനി മരിച്ചു. ഇരിങ്ങാവൂർ-മണ്ടകത്തിൽ പറമ്പിൽ പാറപ്പറമ്പിൽ മുസ്‌തഫയുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മിൻഹ, ഞായറാഴ്‌ച ഉച്ചക്ക് മാതാവിനും മറ്റ് കുടുംബങ്ങൾക്കൊപ്പം വീടിന് സമീപത്തെ കായലിൽ കുളിക്കുന്നതിനടിയിൽ മുങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *