ആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി

തെഹ്‌റാന്‍: വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു ‘കരാറും’ ഇപ്പോള്‍ നിലവില്‍ ഇല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. എന്നിരുന്നാലും, ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം തെഹ്റാന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് ഇസ്രായേല്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ”സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഞങ്ങള്‍ പിന്നീട് എടുക്കും.”-അദ്ദേഹം എക്‌സില്‍ കുറിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *