ജിദ്ദ: വയനാട് സ്വദേശി ജിദ്ദയിൽ കാർ അപകടത്തിൽ മരണപെട്ടു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്റഫാണ് മരണപ്പെട്ടത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയച്ചു തിരിച്ചുവരുമ്പോൾ ജിദ്ദ സുലൈമാനിയയിൽ വെച്ചാണ് അപകടം നടന്നത്. അഷ്റഫ് ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ജിദ്ദ ഷാർക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
ദീർഘകാലമായി മക്കയിൽ ജോലി ചെയ്യുകയ്തു വരികയായിരുന്നു. ഞായറാഴ്ചയാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തിയത്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെ എയർപോർട്ടിൽ വിട്ടു തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്. മക്കയിലെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ സജീവമായ അഷ്റഫ് മക്ക റീജിയൻ ഐസിഎഫ് ഇക്കോണോമിക് സെക്രട്ടറിയാണ്.ഐസിഎഫ് ജിദ്ദ, മക്ക വെൽഫെയർ ടീമുകളുടെ നേതൃത്വത്തിൽ നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നു.