പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. പോലീസിനോടും, ജില്ലാ ശിശു സംരക്ഷണ വിഭാഗത്തോടും, സ്കൂള്‍ അധികൃതരോടും വിശദമായ റിപ്പോര്‍ട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥിയുടെ വീടും, സ്കൂളും കമ്മീഷന് സന്ദര്‍ശിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ അധ്യക്ഷന്‍ കെ.വി. മനോജ് കുമാർ പറഞ്ഞു.
ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം;സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷന്
