സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത. മുല്ലപ്പെരിയാര്‍ ഡാമിലടക്കം ജലനിരപ്പുയരുന്നു

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്ന് ഓറഞ്ച് ജാഗ്രത. തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതയാണ്. എന്നാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് ജാഗ്രത നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരുകയാണ്. മണിമല, പമ്പ, അച്ചന്‍കോവില്‍, തൊടുപുഴ, കീച്ചേരി ഉള്‍പ്പെടെ വിവിധ നദികളിലെ ജലനിരപ്പും വർദ്ധിച്ച നിലയിലാണ്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. നാളെയും മറ്റന്നാളും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

 

ഇടുക്കിയിൽ രാവിലെ മാറി നിന്ന മഴ ഉച്ചക്ക് ശേഷം ശക്തി പ്രാപിച്ചു. വൃഷ്ടി പ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. പ്രധാന ഡാമുകളായ ഇടുക്കിയിൽ 2360 അടിയും മുല്ലപ്പെരിയാറിൽ 135 അടിയുമാണ് ജലനിരപ്പ്. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്ന് ഓറഞ്ച് ജാഗ്രത. തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതയാണ്. എന്നാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് ജാഗ്രത നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരുകയാണ്. മണിമല, പമ്പ, അച്ചന്‍കോവില്‍, തൊടുപുഴ, കീച്ചേരി ഉള്‍പ്പെടെ വിവിധ നദികളിലെ ജലനിരപ്പും വർദ്ധിച്ച നിലയിലാണ്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. നാളെയും മറ്റന്നാളും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

 

ഇടുക്കിയിൽ രാവിലെ മാറി നിന്ന മഴ ഉച്ചക്ക് ശേഷം ശക്തി പ്രാപിച്ചു. വൃഷ്ടി പ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. പ്രധാന ഡാമുകളായ ഇടുക്കിയിൽ 2360 അടിയും മുല്ലപ്പെരിയാറിൽ 135 അടിയുമാണ് ജലനിരപ്പ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *