ഓപ്പറേഷന് സിന്ധുവിന് കീഴില്‍ ഇതുവരെ ആകെ 4,415 ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചു. ഇതില്‍ 3,597 പേരെ ഇറാനില്‍ നിന്നും 818 പേരെ ഇസ്രായേലില്‍ നിന്നുമാണ് പ്രത്യേക വിമാനങ്ങളില്‍ എത്തിച്ചത്. 9 നേപ്പാളി പൗരന്മാരെയും 4 ശ്രീലങ്കന്‍ പൗരന്മാരെയും ഇറാനില്‍ നിന്ന് ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഒഴിപ്പിച്ചവരില്‍ ആയിരത്തി അഞ്ഞൂറിലധികം സ്ത്രീകളും അഞ്ഞൂറിലധികം കുട്ടികളും ഉള്‍പ്പെടുന്നു.
ഓപ്പറേഷന് സിന്ധുവിന് കീഴില്‍ ഇതുവരെ 4,415 ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചു.
