പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിലെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെന്ന് പരാതി. കാപ്പി സെറ്റ് സ്വദേശി മനീഷ് ശനിയാഴ്ച്ച വൈകീട്ട് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പോത്തിറച്ചിയിലാണ് പുഴുക്കളെ കണ്ടത് തുടര്‍ന്ന് വിവരം ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. ഇറച്ചിയില്‍ നിരവധി പുഴുക്കളാണ് ഉണ്ടായിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് അംഗം മണി പാമ്പനാല്‍ പറഞ്ഞു. കേടായ ഇറച്ചി നല്‍കിയ മാര്‍ക്കറ്റ് ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മണി പറഞ്ഞു.