മാനന്തവാടി: മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാ തിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഏഴ് വർഷവും ഒരു മാസവും തടവും 25,000രൂപ പിഴയും വിധിച്ചു. മാനന്തവാടി കല്ലിയോട്ട്കുന്ന് കാരക്കാടൻ വീട്ടിൽ ഷാഫിക്കാണ് ശിക്ഷ വിധിച്ചത്. സുൽത്താൻ ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണ കുമാർ ആണ് ശിക്ഷ വിധിച്ചത്. 2022 ജനുവരിയിലാണ് പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീ കാതിക്രമം നടത്തിയത്
പോക്സോ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും
