കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന. ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. 9105 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 320 രൂപയുടെ വർധനയുണ്ടായി. 72,840 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസം സ്വർണവില ഗ്രാമിന് 45 രൂപ വർധിച്ചിരുന്നു. 9065 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 360 രൂപയുടെ വർധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് ബുധനാഴ്‌ച വില വർധിച്ചത്.
കേരളത്തിൽ സ്വർണവില വർധിച്ചു
