നടവയൽ സെന്റ് തോമസ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘നേർവഴി- ലഹരി വിരുദ്ധ ക്യാമ്പയിൻ, നടവയൽ ടൗണിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സന്ധ്യ ലിഷു അധ്യക്ഷം വഹിച്ചു. വ്യാപാര വ്യവസായി രക്ഷാധികാരി ജയിംസ് ഐക്കര ഉദ്ഘാടനം നിർവഹിച്ചു.ഹെഡ് മാസ്റ്റർ വർഗീസ് E K, മാസ്റ്റർ നച്ചിക്കേത്, മാസ്റ്റർ അമിൻഷ, സി. സിനി എന്നിവർ സംസാരിച്ചു. കുട്ടികളുടെ മുദ്രാവാക്യങ്ങൾ ഫ്ലാഷ് മോബ് തങ്ങളിലൂടെയുള്ള റാലി എന്നിവ ജനശ്രദ്ധ ആകർഷിക്കുകയും ആളുകളിൽ ലഹരിക്കെതിരെയുള്ള അവബോധം ജനിപ്പിക്കുവാൻ സഹായിക്കുകയും ചെയ്തു.
നേർവഴി- ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
