ലോകത്തിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് ഊർജ്ജം പകരുന്നത് യുവജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള പര്യടനത്തിന്റെ രണ്ടാം പാദത്തിൽ ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി പോർട്ട് ഓഫ് സ്പെയിനിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിൽ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി ശ്രീ നരേന്ദ്ര മോദി ചർച്ച നടത്തും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ലോകത്തിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
