കർണാടകയിൽ വാഹനാപകടം: വയനാട് സ്വദേശി മരിച്ചു

കർണാടക ഗുണ്ടൽപേട്ട ബേഗൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കൽപ്പറ്റ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വയനാട്ടിൽ നിന്ന് മൈസൂരുവിലേക്ക് പോകുമ്പോഴാണ് അപകടം. റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിന്നിലിടിക്കുകയും തുടർന്ന് എതിർദിശയിൽ വന്ന ടവേരയിലും ഇടിക്കുകയുമായിരുന്നു. ബന്ധുക്കൾ ബേഗൂരിൽ എത്തി. ബേഗൂർ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം വൈകിട്ടോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *