കോഴിക്കോട്: പേരാമ്പ്ര സ്വദേശി ദുബായിൽ അന്തരിച്ചു. മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിൻ്റെ മകൻ സമീസ് (39) ആണ് മരിച്ചത്. വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്.ദുബൈ കറാമയിൽ താമസത്തെ സ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. മാതാവ്: ബീവി. ഭാര്യ: നൗഫിയ. നാല് മക്കളുണ്ട്.
കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം; പേരാമ്പ്ര സ്വദേശി ദുബായിൽ അന്തരിച്ചു
