ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച താമരശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ചുണ്ടക്കുന്ന് അഭിഷേക് (14) നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ചുണ്ട് തടിച്ചു വരികയും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയത്.പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാഴ്‌ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ള തായതു കൊണ്ടാണ് കുട്ടികൾ പറിച്ചു തിന്നുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *