സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ നിന്നും 512 പഠിതാക്കള്‍ പരീക്ഷ എഴുതും. ജൂലൈ 10 ന് ആരംഭിക്കുന്ന പരീക്ഷയില്‍ 179 പേര്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ വിഭാഗത്തിലും 333 പേര്‍ രണ്ടാം വര്‍ഷത്തിലുമായാണ് പരീക്ഷ എഴുതുന്നത്. ഇവരില്‍ 421 പേർ സ്ത്രീകളാണ്. 512 പഠിതാക്കളിൽ 98 പട്ടികവര്‍ഗ വിഭാഗക്കാരും 17 പട്ടികജാതി വിഭാഗക്കാരുമാണുള്ളത്. കല്‍പ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാനന്തവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍
