സൗദി: ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. മുഹമ്മദ് ബാദുഷ ഫാരിസ്(25) ആണ് മരണപ്പെട്ടത്. ജിദ്ദയിൽ നിന്ന് ജിസാൻ ഭാഗത്തേക് സ്റ്റേഷനറി സാധനങ്ങളുമായി പോയ ഡയന സെയ്ൽസ് വാഹനം ആണ് പുലർച്ചെ അപകടത്തിൽപ്പെടത് . അപകടത്തിൽ ഡ്രൈവർ ഷൗക്കത്തലി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ ക്യാബിൻ പൂർണ്ണമായി തകർന്നു. കോഴിക്കോട് പാറോപ്പടി സ്വദേശിക്ക് പരിക്കുമുണ്ടെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
