സുൽത്താൻബത്തേരി: മുത്തങ്ങ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്. പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 131.925 ഗ്രാം മെത്താഫിറ്റമിനും, 460 ഗ്രാം കഞ്ചാവും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി തടത്തിൽ വീട്ടിൽ ഹഫ്സൽ എ കെ എന്നയാളെ അറസ്റ്റ് ചെയ്തു. . ഇയാൾ കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നും തിരുവമ്പാടി പോലീസിൽ ഇയാളുടെ പേരിൽ രാസ ലഹരിയായ മെത്താ ഫിറ്റമിൻ കടത്തിയ കുറ്റത്തിന് കേസ് ഉണ്ടെന്നും എക്സൈസ് അധികൃതർ അറിയിച്ചു.