സംസ്ഥാനത്ത് പണിമുടക്ക് ഹർത്താലിന് സമാനം; KSRTC ബസുകൾ തടയുന്നു, കടകൾ തുറന്നില്ല

കൊച്ചി/ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്‌ അർധരാത്രി തുടങ്ങി. പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു.

 

പണിമുടക്ക് അനുകൂലികൾ സർവീസ് നടത്താൻ തയ്യാറായ കെഎസ്ആർടിസി ബസുകൾ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി. പശ്ചിമ ബംഗാളിലും പണി മുടക്ക് ശക്തമാണ്. പണിമുടക്ക് പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചെങ്കിലും സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ബിഹാറിൽ ആർജെഡി പ്രവർത്തകർ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടില്ല.

 

കേരളത്തിൽ ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് ഭരണത്തിലെങ്കിലും സംസ്ഥാനസർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *