വാകേരി :മൂടക്കൊല്ലിയിൽ കഴിഞ്ഞ രാത്രി 9:30യോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന മുത്തിമല അഭിലാഷിനെയാണ് കാട്ടാന ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകർത്തു. കൈക്കും, കാൽ മുട്ടിനും അരക്കെട്ടിനും പരിക്കേറ്റ അഭിലാഷിനെ ബത്തേരി ഗവ:ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന തൊട്ടടുത്ത് തന്നെയുള്ള നെടിയാങ്കൽ ബിനുവിൻ്റെ ഓട്ടോ കുത്തിമറിച്ചു. ഓട്ടോയുടെ പുറകുവശം മുഴുവനായി തകർന്നു.
കാട്ടാന ആക്രമണം: യുവാവിന് പരിക്ക്
