കല്‍പ്പറ്റ: കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. സ്വരുപ് ദാസ്(38)നെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കല്‍പ്പറ്റ ചുങ്കം ജംങ്ഷന് സമീപം കല്‍പ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 47 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എസ്.ഐ ആതിര ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ജിതിന്‍, സി.പി.ഒ ബിനു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കഞ്ചാവുമായി വെസ്റ്റ്ബംഗാള്‍ സ്വദേശി പിടിയില്‍
