അലിഗഡ് മുസ്ലിം സർവകലാശാല മലപ്പുറം സെൻ്ററിൽ ഈ അധ്യയന വർഷം മുതൽ സെൽഫ് ഫിനാൻസിങ് മാതൃകയിൽ കൊമേഴ്സ് പഠനവിഭാഗത്തിനു കീഴിൽ തുടങ്ങുന്ന ബാച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
4 വർഷ ബിബിഎ പ്രോഗ്രാമിന് ഓഗസ്റ്റ് 20 ന് മലപ്പുറം സെൻ്ററിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 60 സീറ്റുകളിലേക്ക് ആണ് പ്രവേശനം. 8 സെമസ്റ്റുകളിലായാണ് കോഴ്സ്. കൊമേഴ്സ്, ആർട്സ്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിലേതിലെങ്കിലും പ്ലസ്ടുവോ തത്തുല്യ പരീക്ഷയോ 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ അലിഗഡ് സർവകലാശാലയുടെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്റ്റിസ് വിജയിച്ചവർക്കും അപേക്ഷിക്കാം.
ജൂലൈ 1 ന് 24 വയസ്സ് കവിയരുത്. 850 രൂപയാണ് അപേക്ഷാ ഫീസ്. ഫൈൻ കൂടാതെ 24 വരെയും 300 രൂപ ഫൈനോടു കൂടി 31 വരെയും www.amucontrollerexams.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 04933-229299.