പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും . സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത്ഹാളിൽ നടത്തി.
പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മിആലക്കമുറ്റം ഉത്ഘാടനം ചെയ്തു. പനമരം പോലീസ് സ്റ്റേഷൻ എസ് ഐ ദാമോദരൻ ചീക്കല്ലൂർ സ്വാഗതം പറഞ്ഞു.അഡ്വ: വിദ്യ വസന്തകുമാർ ക്ലാസ് നയിച്ചു.പനമരംവ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം കെ അബ്‌ദുൽനാസർ അദ്ധ്യക്ഷനായി.സെക്രട്ടറി കെ.ടി ഇസ്മായിൽ ട്രഷറർ ജോയി ജാസ്‌മിൻ, കെ സി സഹദ് .പോലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ റഹീം, രോഹിത്. ജനമൈത്രി ഗ്രൂപ്പ് അംഗങ്ങളായ സുരേഷ് കുമാർ അഞ്ചുകുന്ന്. മൂസ കൂളിവയൽ . തുടങ്ങിയവർ നേതൃത്വം നൽകി. തൊഴിൽ ഇടത്തെ സ്ത്രീ സുരക്ഷ സമിതിയുടെ കൺവീനറായി ലക്ഷ്മി ആലക്ക മുറ്റം ചെയർമാനും ശ്രീമതി എൽസി ജോസ്, പ്രസിഡണ്ടും സെക്രട്ടറി ഷർമിന കെ. സി .എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ സുരക്ഷ സമിതിയെ തെരഞ്ഞെടുത്തു.