മുത്തങ്ങ: വനവൽക്കരണ വിഭാഗം വയനാട്, സാമൂഹ്യ വനവൽക്കരണ റേഞ്ച് കൽപ്പറ്റ, സുൽത്താൻബത്തേരി സെക്ഷൻ മിഷൻ പത്തിന കർമ്മപരിപാടിയുടെ ഭാഗമായി വിത്തൂട്ട് ,സർപ്പ ബോധവൽക്കരണ ഏകദിന ശില്പശാല വയനാട് വന്യജീവി സങ്കേതം മുത്തങ്ങ റേഞ്ച് ഡോർമെറ്ററിയിൽ വച്ച് സംഘടിപ്പിച്ചു.
ഉദ്ഘാടനം ശ്രീ ഐ സി ബാലകൃഷ്ണൻ എം.എൽ. എ സുൽത്താൻ ബത്തേരി നിയോജകമണ്ഡലം നിർവഹിച്ചു.അദ്ധ്യക്ഷ ശ്രീമതി ഷീജസതീഷ് പ്രസിഡൻറ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്,സ്വാഗതം ശ്രീ എം ടി ഹരിലാൽ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി വയനാട്,സാന്നിധ്യം ശ്രീമതി ആർ കീർത്തി ഐഎഫ്എസ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സാമൂഹ്യ വന വത്കരണ വിഭാഗം നോർത്തേൺ റീജിയൻ കോഴിക്കോട്,ആശംസകൾ ശ്രീ പി സുനിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സാമൂഹ്യ വനവൽക്കരണം റേഞ്ച് മാനന്തവാടി,ശ്രീമതി റെജീന ബക്കർ ,സിപിഒ, എസ് പി സി ജി എച്ച് എസ് എസ് മീനങ്ങാടിഎന്നിവർ അർപ്പിച്ചു. ശ്രീ ഒ .വിഷ്ണു കൺസർവേഷൻ ബയോളജിസ്റ്റ് ക്ലാസ് എടുത്തു.
കർമ്മ പരിപാടിയുടെ ഭാഗമായിമുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റേറ്റ് ബോർഡർ വനഭാഗത്ത് വിത്തൂട്ടും,മുത്തങ്ങ റേഞ്ച് കോമ്പൗണ്ടിനകത്ത് വൃക്ഷത്തൈകളും നട്ടു.ശ്രീ സജീവ് എം.പി .റേഞ്ച് ഫോറസ്റ്റ് ഓഫീസർ സാമൂഹ്യ വനവത്കരണം റേഞ്ച് കൽപ്പറ്റ നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ എസ്പിസി വിദ്യാർത്ഥികളും അധ്യാപകരും,പോലീസ് ഉദ്യോഗസ്ഥരും , മേപ്പാടി വിംസ് ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർത്ഥികളും, അധ്യാപകരും, മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും, സാമൂഹ്യ വനവത്കരണ ജീവനക്കാരും പങ്കെടുത്തു.