കൊച്ചി: ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെട്ടൂര്‍ സ്വദേശി സുജിന്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. യുവാവ് മഴ നനയാതിരിക്കാൻ ലോറിയുടെ സമീപം കയറി നിന്നതായാണ് വിവരം.ഈ സമയം ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ലോറിയുടെ ഡംപ് ബോക്സ് നിലത്തേക്ക് പതിച്ചായിരുന്നു അപകടം. യുവാവ് ഡംപ് ബോക്സിനും ചെയ്സിനും ഇടയിൽ കുടുങ്ങി പോവുകയായിരുന്നു. സുജിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു._
മഴ നനയാതിരിക്കാൻ കയറി നിന്നു; ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
